Your Image Description Your Image Description

കോട്ടയം : ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികളൊക്കെ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ് ആധുനികരീതിയിൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. നാലു നിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്.

അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തീയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സർജിക്കൽ വിഭാഗം, മെഡിക്കൽ വിഭാഗം, ഇ.എൻ. ടി. വിഭാഗം, ത്വക് രോഗ വിഭാഗം എന്നിവ സജ്ജമാക്കും.നഴ്‌സുമാർക്കായി ഡ്യൂട്ടി മുറികൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള മുറികൾ, വയോജന ശിശു സൗഹൃദ മുറികൾ എന്നിവയുമൊരുക്കും. പൊലീസ് എയ്ഡ് പോസ്റ്റും സി.ടി സ്‌കാൻ, ഫാർമസി, റേഡിയോളജി വിഭാഗങ്ങളുമുണ്ടാകും.

സർജിക്കൽ വാർഡുകൾ, വിശ്രമ മുറികൾ, പാൻട്രി, ഐസൊലേഷൻ മുറി, പ്ലാസ്മ സ്റ്റോർ മുറി, കൗൺസിലിംഗ് മുറി, ലിഫ്റ്റ് എന്നീ സംവിധാനങ്ങളും ഒരുക്കും. 25 കോടി രൂപയിലധികം സാങ്കേതിക സംവിധാനങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തും. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ജനങ്ങൾക്ക് നൽകാൻ ഈ നിർമാണ പ്രവർത്തങ്ങൾ സഹായിക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *