Your Image Description Your Image Description

ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ എന്നിവയ്‌ക്കുള്ള നിർണായക പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുണ്ട്. 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം, വാട്‌സ്ആപ്പ് നിരവധി പുതിയ സവിശേഷതകൾ പുറത്തിറക്കി, സമീപഭാവിയിൽ കൂടുതൽ വികസിപ്പിക്കുന്നതിനായി സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉപയോക്താക്കൾക്കായി കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും പുതിയ ഫീച്ചറാണ് വരാൻ പോകുന്നത്.

പുതിയ അപ്ഡേറ്റിനെ കുറിച്ച്‌ വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ് വിവരങ്ങൾ പങ്കുവെച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഈ സവിശേഷതകൾ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്.

ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മ്യൂട്ട് ബട്ടൺ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കും. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവെച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും. വീഡിയോ കോളിംഗ് ലക്ഷ്യമിട്ടുള്ള മറ്റൊരു പുതിയ അപ്‌ഡേറ്റിൽ വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. ഈ ബുദ്ധിമുട്ട് പുതിയ ഫീച്ചർ ഇല്ലാതാക്കും.

അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ ഏകദേശം 9.7 ദശലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, അത് കമ്പനി ഏർപ്പെടുത്തിയ വിലക്ക് മൂലമാകാം. വാട്ട്‌സ്ആപ്പിന്റെ കണക്കനുസരിച്ച്, ഈ അക്കൗണ്ടുകളിൽ ഏകദേശം 1.4 ദശലക്ഷം അക്കൗണ്ടുകൾ ഉപയോക്തൃ പരാതികൾ ലഭിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *