Your Image Description Your Image Description

നവദമ്പതികൾക്ക് കുടുംബക്ഷേമ-ശിശുപരിചരണ സന്ദേശങ്ങൾ അടങ്ങുന്ന മംഗളപത്രം നൽകി ആശംസ നേരുന്ന ബോധവത്ക്കരണ പരിപാടിയായ ‘പ്രിയം’ (പ്രിപ്പറേറ്ററി ഇൻഫർമേഷൻ ഫോർ യങ് അഡൾട്ട്സ് ഓൺ മാരീഡ് ലൈഫ്) കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എ.ഡി.എം. ആശ സി എബ്രഹാം കാമ്പയിൻ ഉദ്ഘാടനം ചെയ്തു‌. തുടർന്ന് ലോകാരോഗ്യദിനത്തിൽ വിവാഹിതരായ കുടകുത്തൻ പറമ്പ് പുത്തൻ വീട്ടിൽ താരിഖ് അഷറഫ് – എൻ നൈമ ദമ്പതികൾക്ക് ‘വിവാഹവേദിയിലെത്തി ‘പ്രിയം’ ആശംസാപത്രം ആരോഗ്യ വകുപ്പിന് വേണ്ടി ജില്ല എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജി രജനി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ്, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് റംല ബീവി, ഡോ. ഹൈറൂസ് എന്നിവർ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *