Your Image Description Your Image Description

കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ആണെന്നും ജലസ്രോതസ്സുകളെ മലിനപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.ചേർത്തല നഗരസഭയിലെ നവീകരിച്ച ശ്രീ കാർത്ത്യായനി ദേവീക്ഷേത്രക്കുളത്തിന്റെ(പള്ളിക്കുളം) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണ് സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ വി.എം.അശോക് കുമാർ പദ്ധതി വിശദീകരിച്ചു.

നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശോഭാ ജോഷി, ജി.രഞ്ജിത്ത്, മാധുരി സാബു, എ.എസ്. സാബു, ഏലിക്കുട്ടി ജോൺ, കൗൺസിലർമാരായ രാജശ്രീ ജ്യോതിഷ്,എ.അജി, ആശാമുകേഷ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡി.ആനന്ദബോസ്,സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ സിമി സത്യശീലൻ,ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എസ്.മഞ്ജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *