Your Image Description Your Image Description

ഖത്തറിൽ പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകുന്നത് ശിക്ഷാർഹമാണെന്ന് എത്ര പേർക്ക് അറിയാം? രാജ്യത്തേക്ക് പുതുതായി വരുന്ന പ്രവാസികൾ ഇത്തരം ചട്ടങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുന്നത്. ലംഘനങ്ങൾ ഒഴിവാക്കാൻ സഹായകമാകും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ കാർ കഴുകുന്നത് നിരോധിച്ചിരിക്കുന്നത്.

മറ്റ് സ്ഥലങ്ങളിൽ കാർ കഴുകുമ്പോൾ ഉണ്ടാകുന്ന അനധികൃത പ്രശ്നങ്ങൾ പ്രതിരോധിക്കാനും പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ പൊതു ശുചിത്വം ഉറപ്പാക്കാനുമാണ് നിരോധനം ഏർപ്പെടുത്തിയത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്തും. കാർ കഴുകുന്നത് നിരോധിച്ചിരിക്കുന്നത് എവിടെയെല്ലാം, അനുമതി എവിടെയൊക്കെ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

Leave a Reply

Your email address will not be published. Required fields are marked *