Your Image Description Your Image Description

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ഹോണർ.പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ഹോണറിന്റെ മുൻ മാതൃ ബ്രാൻഡായ ഹുവാവേ ഉൾപ്പെടെ നിരവധി സ്മാർട്ട്‌ഫോൺ കമ്പനികൾ അവരുടെ ഹാൻഡ്‌സെറ്റുകൾക്ക് പേരിടുമ്പോൾ നാലാം നമ്പർ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ മാജിക് വി4 മോഡൽ ഒഴിവാക്കാനാണ് സാധ്യത. ഹോണർ മാജിക് വി5 മെലിഞ്ഞതും ആകർഷകവുമായ ഡിസൈൻ ഉള്ളതായിരിക്കാനും സാധ്യതയുണ്ട്.

ഇതിനുപുറമെ സ്മാർട്ട്‌ഫോൺ ചൈനയിൽ മാത്രമല്ല ആഗോള വിപണികളിൽ അവതരിപ്പിക്കാനും സാധ്യതയുണ്ടെന്നുള്ള കിംവദന്തികളും പുറത്തുവരുന്നുണ്ട്. മെയ് അവസാനമോ ജൂൺ ആദ്യമോ ചൈനീസ് വിപണികളിൽ ഇത് ഔദ്യോഗികമായി പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ഹോണർ മാജിക് വി5 സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ടീഇയിൽ പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഹോണർ മാജിക് വി5 IPx9 വാട്ടർ റെസിസ്റ്റന്റ് ആണെന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. IPx9 വാട്ടർ റെസിസ്റ്റന്റ് നൽകുന്നതോടെ ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ സ്പ്രേകളെ കൈകാര്യം ചെയ്യാൻ ചെയ്യാൻ ഫോണിനെ പര്യാപ്തമാക്കുന്നു. 2കെ റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് 120Hz എൽടിപിഒ അമോലെഡ് സ്‌ക്രീനും ഹോണർ മാജിക് വി5 ഫോണിലുണ്ടാവാം.

Leave a Reply

Your email address will not be published. Required fields are marked *