Your Image Description Your Image Description
Your Image Alt Text

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഖ​ത്ത​റി​ലെ​ത്തി. സ​മാ​ധാ​ന- വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ലെ​​ത്താ​തെ വി​ഫ​ല​മാ​വു​ന്ന​തി​നി​ടെ ആ​രം​ഭി​ച്ച മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബ്ലി​ങ്ക​ൻ ഞാ​യ​റാ​ഴ്ച ദോ​ഹ​യി​ലെ​ത്തി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​ൽ തു​ർ​ക്കി​യ, ഗ്രീ​സ്, ജോ​ർ​ഡ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ബ്ലി​ങ്ക​ൻ പ​ര്യ​ട​നം ന​ട​ത്തി​യി​രു​ന്നു. യു.​എ.​ഇ, സൗ​ദി, ഇ​സ്രാ​യേ​ൽ, ഈ​ജി​പ്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കും. ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ളും സം​ഘ​ർ​ഷ​ത്തി​ന്റെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലും മേ​ഖ​ല​യി​ലെ നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​മീ​ർ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​മു​ന്ന​യി​ച്ചു. സം​ഘ​ർ​ഷം മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും പ​​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *