Your Image Description Your Image Description

ഇന്ത്യൻ ശത കോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി ജാംനഗറിൽ നിന്ന് 170 കിലോമീറ്റർ പദയാത്ര വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് അംബാനി കുടുംബം. ദ്വാരകയിൽ ഭാര്യ രാധിക മർച്ചന്റിനോടൊപ്പം ഭക്തിയുടെയും അഭിമാനത്തിന്റെയും നിമിഷം പങ്കിടുകയാണ് നവ ദമ്പതികൾ.

ഏപ്രിൽ 10 ന് അനന്തിന്റെ 30-ാം ജന്മദിനത്തിന് ദിവസങ്ങൾക്ക് മുമ്പ്, 2025 ലെ രാമനവമിയുടെ പുലർച്ചെയാണ് ആത്മീയ യാത്ര അവസാനിച്ചത്. അനന്തിന്റെ അമ്മയും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്‌സണുമായ നിത അംബാനിക്കൊപ്പം, ദ്വാരകാദീഷ് ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിക്കുന്ന രാധികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

വെളുത്ത നിറത്തിലുള്ള അതിലോലമായ എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച, രാധിക ധരിച്ച ഇളം നീല നിറത്തിലുള്ള കുർത്ത സെറ്റ് ആണ് ആ ഫോട്ടോ കാണുന്ന ആരും ആദ്യം ശ്രദ്ധിക്കുക. ഏറെ ഗംഭീരവും, ലളിതവും, ഇന്ത്യൻ പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയതുമാണ് ആ വസ്ത്രം എന്നതിൽ സംശയമില്ല.

മാധ്യമങ്ങളോട് സംസാരിക്കവേ, അനന്ത് അംബാനിയുടെ പദയാത്ര
കുടുംബത്തിന് എത്രത്തോളം അർത്ഥവത്തായിരുന്നുവെന്ന് രാധിക പങ്കുവെച്ചു. “ഞങ്ങളുടെ വിവാഹത്തിന് ശേഷം ഈ പദയാത്ര നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു,” രാധിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *