Your Image Description Your Image Description
Your Image Alt Text

ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വീ​ണ്ടും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹി​സ്ബു​ല്ല ക​മാ​ൻ​ഡ​റ​ട​ക്കം ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.ഹി​സ്ബു​ല്ല റി​ദ്‍വാ​ൻ ഫോ​ഴ്സി​ന്റെ യൂ​നി​റ്റ് ഉ​പ​മേ​ധാ​വി വി​സ്സാം അ​ൽ ത​വീ​ലാ​ണ് മ​ജ്ദു​ൽ സ​ലം ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​മേ​ൽ മി​സൈ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഹ​മാ​സ് നേ​താ​വ് സാ​ലി​ഹ് അ​ൽ അ​റൂ​രി​യെ ബൈ​റൂ​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​സ്രാ​​യേ​ലി​ന്റെ വ്യോ​മ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഹി​സ്ബു​ല്ല റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് തി​രി​ച്ച​ടി​യാ​യാ​ണ് ഹി​സ്ബു​ല്ല ക​മാ​ൻ​ഡ​റു​ടെ വ​ധ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *