Your Image Description Your Image Description
Your Image Alt Text

വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ രണ്ട് പേർക്കെതിരെ നടപടി സ്വീകരിച്ച് എയർപോർട്ട് പോലീസ്. ഹൈദരാബാദിലെ രാജീവ് ​ഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനയാത്രയിലാണ് ജീവനക്കാരോട് യാത്രക്കാർ മോശമായി പെരുമാറിയത്.

തോളിചൗക്കിയിൽ നിന്നുള്ള വ്യാപാരികളാണ് വിമാനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അറിയിച്ചു. മുംബൈയിൽ നിന്നും ഹൈദരാബാദിലേക്ക് അവധി കഴിഞ്ഞ് മടങ്ങവെ സീറ്റിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഇരുവരും വഴങ്ങാൻ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *