Your Image Description Your Image Description

തിരുവനന്തപുരം : ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രൊജക്ട് എക്സ് മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. മൂന്ന്‌ ദിവസങ്ങളിലായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ ക്ലാസ്സെടുത്തു.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എൽ.പി/യു.പി സ്കൂളുകളിലെ പ്രധാന അധ്യാപകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ, കനൽ എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഓറിയന്റേഷൻ നൽകുന്നത്. രണ്ടാം ദിനം നടന്ന പരിപാടിയിൽ അഡ്വ. ആൻസൺ പി. ഡി അലക്സാണ്ടർ, മഞ്ജു നായർ, അഡ്വ. അനീഷ വി. എൽ, ഡോ. കെ ഗീതലക്ഷ്മി എന്നിവർ ക്ലാസ്സെടുത്തു. ഏപ്രിൽ 7നും ഓറിയന്റേഷൻ പ്രോഗ്രാം തുടരും.

ജില്ലാ ഭരണകൂടവും കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നു ഗൈഡ് ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രൊജക്റ്റ് എക്സ്.

Leave a Reply

Your email address will not be published. Required fields are marked *