Your Image Description Your Image Description
Your Image Alt Text

ബംഗ്ലാദേശിൽ നാലാം തവണയും അധികാരത്തിലേറിയ ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഹസീനയെ അഭിനന്ദിച്ച കാര്യം പ്രധാനമന്ത്രി അറിയിച്ചത്.

ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ തുടർച്ചയായ നാലാം തവണയും വിജയിച്ച ഷെയ്ഖ് ഹസീനയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിന്റെ വിജയകരമായി നടത്തിപ്പിൽ ബംഗ്ലാദേശിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ജനകീയ പദ്ധതികളിലൂടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ദൃഢമാകും.- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *