Your Image Description Your Image Description

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി. കഴിഞ്ഞ ദിവസ മാത്രം പിടിച്ചെടുത്തത് 1717 വാഹനങ്ങളാണ്. ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഉപയോഗിക്കാൻ അത്തോറിറ്റി നൽകുന്ന കാർ സ്റ്റിക്കറും, ട്രാഫിക് ഫെസിലിറ്റേഷൻ കാർഡും നിർബന്ധമായും ഉണ്ടായിരിക്കണം. ഇതില്ലാത്തവർക്കെതിരെയാണ് നടപടി.

500 റിയാൽ മുതൽ 900 റിയാൽ വരെയാണ് ഇതിനുള്ള ഫൈൻ. നിയമലംഘനത്തിനനുസരിച്ച് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടുന്ന നടപടികളും സ്വീകരിക്കും. സ്വദേശികൾക്കും, ഇഖാമയിലുള്ള വിദേശികൾക്കും ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളും ഭിന്നശേഷി സർട്ടിഫിക്കറ്റും രണ്ടു ഫോട്ടോയും അത്തോറിറ്റിക്ക് സമർപ്പിച്ച് സ്റ്റിക്കറും ഫെസിലിറ്റി കാർഡും എളുപ്പത്തിൽ നേടാം.

Leave a Reply

Your email address will not be published. Required fields are marked *