Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനത്തിൽ പ്രതികരിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യർ.

‘ഐപിഎൽ ആരംഭിച്ചാൽ, നിങ്ങൾ 20 ലക്ഷത്തിനോ 20 കോടിക്കോ വിറ്റഴിക്കപ്പെട്ടോ എന്നത് പ്രശ്നമല്ല. പണം നിങ്ങൾ എങ്ങനെ ക്രിക്കറ്റ് കളിക്കുമെന്ന് നിർവ്വചിക്കുന്നില്ല. താരലേലത്തിൽ വലിയ തുക ലഭിച്ചത് ഒരുപാട് ചോദ്യങ്ങൾക്ക് കാരണമാകുമെന്ന് എനിക്കറിയാം. പക്ഷേ ഞാൻ ടീമിന്റെ വിജയത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ്. ചില സാഹചര്യങ്ങളിൽ ടീമിന് വലിയ റൺസ് നേടാൻ കഴിയില്ല. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് കളിക്കാരനായതുകൊണ്ട് എല്ലാ മത്സരത്തിലും റൺസ് നേടണമെന്നില്ല. ഐപിഎൽ കളിക്കുമ്പോൾ എനിക്ക് ഒരൽപ്പം സമ്മർദ്ദമുണ്ടെന്ന് പറയുന്നത് ശരിയാണ്. അത് സത്യമാണ്. എന്നാൽ അത് കൂടുതൽ പണം ലഭിച്ച താരമെന്നുള്ള സമ്മർദ്ദമല്ല. മറിച്ച് ടീമിന്റെ വിജയത്തിന് എങ്ങനെ സംഭാവന നൽകാം എന്നതിനെക്കുറിച്ചുള്ള ആകുലതയാണ്‘, വെങ്കിടേഷ് അയ്യർ വ്യക്തമാക്കി.

അതേസമയം ഐപിഎൽ താരലേലത്തിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ വലിയ പ്രതിഫലം ലഭിച്ച താരമാണ് വെങ്കിടേഷ് അയ്യർ. 23.75 കോടി രൂപയ്ക്കാണ് വെങ്കിടേഷ് അയ്യരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *