Your Image Description Your Image Description

ഫോണിലെ ഗ്യാലറിയിൽ ഫോട്ടോസ് തിങ്ങി നിറഞ്ഞാലും അവ ഡിലീറ്റ് ചെയ്യാൻ ഒന്ന് മടിക്കുന്നവരാണ് നമ്മൾ. ഓരോ ചിത്രങ്ങൾ എടുത്ത് നോക്കുമ്പോളും പ്രിയപ്പെട്ടതായി തോന്നുന്നകൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്. അതേപോലെ സ്റ്റോറേജ് ഫുള്‍ ആയാലും കംപ്യൂട്ടറില്‍ നിന്ന് ഫയലുകള്‍ നീക്കം ചെയ്യാന്‍ പ്രയാസം. ഓർമകളെല്ലാം കൂടി ഓരോ ഫോൾഡറിലാക്കി വെയ്ക്കുന്നത് പിന്നീട് മറന്നുതുടങ്ങുമ്പോൾ ഒന്ന് എത്തിനോക്കാനാണ്. എന്നാൽ ഇങ്ങനെ ഓര്‍മ്മകളുടെ ഭാരം അങ്ങനെ കൂട്ടിക്കൂടി വെയ്ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ നിങ്ങള്‍ ഒരു ഡിജിറ്റല്‍ ഹോഡര്‍ (Digital hoarder) ആണ്.

ഒരു പത്രകടലാസോ, മാസികയോ ചിത്രങ്ങളോ കളയാതെ മുറിയില്‍ അടുക്കിയും അലസമായും സൂക്ഷിച്ചിരുന്ന ചില പരുക്കന്‍ ബുദ്ധിജീവികളെ പണ്ട് കണ്ടിട്ടുണ്ട്. അത്തരക്കാരുടെ മുറിയുടെ മൂലയില്‍ സൂക്ഷിച്ചിരിക്കുന്ന ചവറ്റുകുട്ട പോലും തൊടിയിപ്പിക്കില്ല, കാരണം അതിലും ആവശ്യമുള്ള സാധനങ്ങളുണ്ടെന്ന് പറഞ്ഞു വിരട്ടാറുണ്ട്. ഇതിന്റെ ഒരു ഡിജിറ്റല്‍ വേര്‍ഷന്‍ ആണ് ഡിജിറ്റല്‍ ഹോഡിങ്. വീട്ടിലെ മുറിക്ക് പകരം ഫോണ്‍ അല്ലെങ്കില്‍ മറ്റ് ഡിജിറ്റല്‍ ഉപകരണമായെന്ന് മാത്രം. ഇത്തരക്കാരെ പുറമെ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയണമെന്നില്ല.

ഒരാവിശ്യവുമില്ലാത്ത ചിത്രങ്ങളും അക്കൂടെ കാണും. അതുപോലെ മെയില്‍ ബോക്സില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന ഒരു മെയില്‍ ആണെങ്കിലും അത് ഡിലീറ്റ് ആക്കാതെ സൂക്ഷിക്കും. രസകരമെന്ന തോന്നുന്ന ചിലത് സ്ക്രീന്‍ഷോട്ട് ചെയ്തുവെക്കും അതും കാലങ്ങളോളും ഗ്യാലറിയില്‍ ഉണ്ടാകും. ഒരേപോലെ ഒരു നൂറു സെല്‍ഫി ഉണ്ടെങ്കിലും ഒരെണ്ണം പോലും കളയില്ല. അതില്‍ വ്യത്യാസങ്ങളുണ്ടെന്ന് വാദിക്കും. ‘എന്നെങ്കിലും ഇത് ആവശ്യമായി വന്നേക്കാം’ എന്ന വിശ്വാസമാണ് ആളുകള്‍ ഡിജിറ്റല്‍ ഹോഡിങ് ചെയ്യുന്നതിന് പിന്നിലെ സിംപിള്‍ സൈക്കോളജി എന്നാണ് വിദഗ്ധര്‍ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *