Your Image Description Your Image Description

ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡർ പുറത്തിറക്കി. പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് നിരവധി പുതിയ സവിശേഷതകളോടൊപ്പം ഒരു പുതിയ വകഭേദവും ലഭിക്കുന്നു. ടൊയോട്ട അർബൻ ക്രൂയിസറിന്റെ എക്‌സ്‌ഷോറൂം വില ബേസ് മോഡലിന് 11.34 ലക്ഷം രൂപ മുതൽ ഉയർന്ന മോഡലിന് 19.99 ലക്ഷം വരെയാണ്.

ഫീച്ചറുകൾ

എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിൽ എട്ട്-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുതിയ AQI ഡിസ്പ്ലേ, പുതിയ സ്പീഡോമീറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ടൈപ്പ്-സി യുഎസ്ബി ചാർജിംഗ് പോർട്ട്, ആംബിയന്റ് ലൈറ്റിംഗ്, പിൻ ഡോർ സൺഷെയ്ഡ്, LED റീഡിംഗ്, സ്പോട്ട് ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.

സുരക്ഷ

ഇതിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റം ഉൾപ്പെടുന്നു. എങ്കിലും എഡബ്ല്യുഡി പതിപ്പിന് 5-സ്പീഡ് മാനുവൽ ഗിയർബോക്സ് ഇല്ല. ഇപ്പോൾ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. നേരത്തെ, എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *