കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 7. 52 യോടെയാണ് സംഭവം. നേപ്പാളില്‍ ഭൂചലനമുണ്ടായതോടെ ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു.
അതേസമയം, സൗദി അറേബ്യയിലും ഇന്ന് ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ നിന്ന് 41 കിലോ മീറ്റര്‍ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്. ഉപരിതലത്തില്‍ നിന്ന് 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, നേരിയ കുലുക്കം അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു