Your Image Description Your Image Description

അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടക്കുന്നസമയത്ത് കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ സർക്കാർ നിർദേശം. 22-ന് ഉച്ചയ്ക്ക് 12.29-നും 1.32-നും ഇടയിലാണ് വിഗ്രഹപ്രതിഷ്ഠ നിശ്ചയിച്ചിരിക്കുന്നത്. ഈസമയത്ത് മുസ്‌റായ് വകുപ്പിന് (ദേവസ്വം) കീഴിലുള്ള എല്ലാക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്താൻ നിർദേശിച്ചതായി കർണാടക മുസ്‌റായ് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

മഹാമംഗളാരതിയും പ്രത്യേക പൂജകളുമാണ് നടത്തുക. രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാചടങ്ങിൽ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളെ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഗ്രഹപ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കാൻ വൈകുന്നതിനിടെയാണ് കർണാടകത്തിൽ കോൺഗ്രസ് സർക്കാർ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *