Your Image Description Your Image Description

ഗ്രീന്‍ലാന്‍ഡ് ദ്വീപ് ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനത്തിനുശേഷം ആര്‍ട്ടിക് ദ്വീപിലേക്കുള്ള ആദ്യ സന്ദര്‍ശന വേളയില്‍ ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ ഗ്രീന്‍ലാന്‍ഡിക് നേതാക്കളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നിങ്ങള്‍ക്ക് മറ്റൊരു രാജ്യം കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല എന്ന് ഫ്രെഡറിക്‌സെന്‍ ട്രംപിനെ അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷയെക്കുറിച്ചുള്ള ഒരു വാദത്തോടെ പോലും നിങ്ങള്‍ക്ക് മറ്റൊരു രാജ്യത്തെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല എന്ന് ഗ്രീന്‍ലാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മ്യൂട്ടെ ബി എഗെഡെയും ഫ്രെഡറിക്‌സണിനൊപ്പം ആവര്‍ത്തിച്ച് പറഞ്ഞു.

രണ്ട് ഗ്രീന്‍ലാന്‍ഡ് നേതാക്കളോടൊപ്പം സമുദ്ര-പട്രോളിംഗ് കപ്പലായ HDMS Vædderen-ല്‍ ആറ് മണിക്കൂര്‍ ബോട്ട് യാത്ര നടത്തിയതിനു ശേഷമാണ് ഡാനിഷ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ആ സമയത്ത് അവര്‍ ഒരു ഹെലികോപ്റ്ററില്‍ മുകളില്‍ നിന്ന് പ്രദേശം വീക്ഷിക്കുകയും ചെയ്തു. ആര്‍ട്ടിക് മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്തണമെങ്കില്‍ അത് നമുക്ക് ഒരുമിച്ച് ചെയ്യാമെന്ന് അമേരിക്കയ്ക്കുള്ള സന്ദേശത്തില്‍ ഇരു നേതാക്കളും പറഞ്ഞു.

ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും ‘അമേരിക്കയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന് ഫ്രെഡറിക്‌സെന്‍ ഊന്നിപ്പറഞ്ഞു. ‘ഗ്രീന്‍ലാന്‍ഡില്‍ കൂടുതല്‍ സൈനിക സാന്നിധ്യമുണ്ടാകണമെങ്കില്‍, ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും തയ്യാറാണ് എന്നും നേതാക്കള്‍ പറയുന്നു. രാജ്യത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങള്‍ കാരണം, നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഫ്രെഡറിക് സെന്‍ പറയുന്നു.

അതേസമയം, ബ്രസ്സല്‍സില്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഡാനിഷ് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സനുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ‘ശക്തമായ ബന്ധം’ വീണ്ടും ഉറപ്പിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ ഒരു തരത്തിലും നിലനില്‍ക്കില്ലെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി പറയുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ഡക്കും തമ്മിലുള്ള നയതന്ത്ര നീക്കങ്ങള്‍ നടന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഒരു പഴയ ഡാനിഷ് കോളനി എന്ന നിലയില്‍, ഗ്രീന്‍ലാന്‍ഡ് ഇപ്പോഴും ഡെന്‍മാര്‍ക്ക് രാജ്യത്തില്‍ തന്നെയാണ്, ആ പ്രദേശത്തിന്റെ വിദേശ, സുരക്ഷാ നയങ്ങള്‍ ഇപ്പോഴും ഡെന്‍മാര്‍ക്കാണ് നിയന്ത്രിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *