Your Image Description Your Image Description

അത്യാധുനിക സൗകര്യങ്ങളോടെ ചെന്നൈയിൽ പുതിയ ഫിലിം സിറ്റി ആരംഭിക്കാൻ പദ്ധതിയുമായി സർക്കാർ. ചെന്നൈ പൂനമല്ലിയിലാണ് 500 കോടി രൂപ മുടക്കി സിനിമാ ചിത്രീകരണത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി ഫിലിം സിറ്റി ആരംഭിക്കുന്നത്. 140 ഏക്കറിലാകും നിർമാണം. പഞ്ചനക്ഷത്ര ഹോട്ടൽ, അനിമേഷൻ, വി.എഫ്.എക്‌സ് സൗകര്യങ്ങൾ ഇവിടെയുണ്ടാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.

കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷ പരിപാടിക്കിടെയാണ് പ്രഖ്യാപനം. സംസ്ഥാനത്ത് അത്യാധുനിക ഫിലിം സിറ്റി ആരംഭിക്കണമെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *