Your Image Description Your Image Description
Your Image Alt Text

അന്താരാഷ്ട്രവിപണിയിൽ ഏകദേശം ഒൻപതുകോടിരൂപ വില വരുന്ന 880 ഗ്രാം കൊക്കെയ്നുമായി രണ്ട് വിദേശികൾ മുംബൈ പോലീസിന്റെ പിടിയിലായി. നൈജീരിയയിൽനിന്നുള്ള ഡാനിയൽ നെയ്‌മെക്ക് (38), വെനസ്വേല സ്വദേശി ജോയൽ റാമോസ് (18) എന്നിവരാണ് സാക്കിനാക്ക പോലീസിന്റെ പിടിയിലായത്.

സാക്കിവിഹാർ പ്രദേശത്ത് പോലീസ് പട്രോളിങ് സംഘത്തെക്കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ശനിയാഴ്ച പുലർച്ചെ നെയ്‌മെക്ക് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് ഇവിടെയെത്തിയത്. ഇയാളെ പരിശോധിച്ചപ്പോൾ ബാഗിൽനിന്ന് 88 വലിയ ക്യാപ്‌സ്യൂളുകളിലായി 880 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. ഇയാൾ നൽകിയ വിവരത്തെത്തുടർന്നാണ് റാമോസിനെ ഒരു ഹോട്ടലിൽവെച്ച് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *