Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ  ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ), ഗുജറാത്തിലെ  വിത്തലാപൂരിലെ നാലാമത്തെ ഇരുചക്രവാഹന പ്ലാന്റിൽ  പുതിയ മൂന്നാമത് അസംബ്ലി ലൈൻ  ഉദ്ഘാടനം ചെയ്തു. ഇതോടെ 6.5 ലക്ഷം യൂണിറ്റുകളുടെ ശേഷിയും ഹോണ്ട കൂട്ടിച്ചേർത്തു. മേക്ക് ഇൻ ഇന്ത്യ സംരംഭം ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ സുപ്രധാന ചുവടുവയ്പ്പാണിത്.

പുതിയ അസംബ്ലി ലൈൻ ഉദ്ഘാടനം ഞങ്ങളുടെ യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന്  ഹോണ്ട മോട്ടോർസൈക്കിൾ  ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും, സിഇഒയും, പ്രസിഡന്റുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഉപഭോക്താക്കളെ വേഗത്തിൽ കൂടുതൽ കാര്യക്ഷമമായി സേവിക്കുന്നതിന്, ഈ ശേഷി വിപുലീകരണ പദ്ധതി, എച്ച്എംഎസ്ഐയുടെ മൊത്തം വാർഷിക  ഉത്പാദന  അളവ് ഗണ്യമായി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോണ്ടയുടെ അത്യാധുനിക വിത്തലാപൂർ ഫെസിലിറ്റി സ്കൂട്ടർ  നിർമാണത്തിന്  മാത്രമായുള്ള  ഹോണ്ടയുടെ ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റാണ്. ഹോണ്ടയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനമായ ആക്ടീവയും, മറ്റ് സ്കൂട്ടർ മോഡലുകളായ ഡിയോ, ആക്ടിവ 125, ഡിയോ 125 എന്നിവയും ഈ ഫെസിലിറ്റിയിലാണ് നിർമിക്കുന്നത്. ആഗോള ഡിമാന്ഡ് നിറവേറ്റുന്നതിനായി 250 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങളുടെ എഞ്ചിനുകൾ നിർമിക്കുന്നതിനുള്ള ഒരു എഞ്ചിൻ  ലൈനും ഗുജറാത്ത് പ്ലാന്റിലുണ്ട്. ഇരുചക്ര വാഹന നിർമാണ ശേഷിയിൽ  ആഗോളതലത്തിൽ  ഹോണ്ടയുടെ ഏറ്റവും പ്രധാനപ്പെട്ട ഉല്പാദന  അടിത്തറകളിലൊന്ന് കൂടിയാണ് ഇന്ത്യ.

ഉത്തരവാദിത്വമുള്ള കോർപ്പറേറ്റ് എന്ന നിലയിൽ  ഗുജറാത്ത് സംസ്ഥാനത്ത് ആരോഗ്യ  സംരക്ഷണം, വിദ്യാഭ്യാസം, റോഡ് സുരക്ഷ, ലിംഗസമത്വം, മറ്റ് സംരംഭങ്ങള് എന്നിവയ്ക്ക് വലിയ പിന്തുണ നല്കുന്നതിനൊപ്പം, ഗുജറാത്ത് പ്ലാന്റിൽ  2030ഓടെ കാർബൺ  ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തിനായും കമ്പനി സജീവമായി പ്രവര്ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *