Your Image Description Your Image Description

ചെന്നൈ: തമിഴ്‌നാട്ടിലെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരായ കേസുകളുടെ ചുമതല ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനൽകി.

ഇതോടെ ജസ്റ്റിസ് ഇനി തിരികെ ചെന്നൈ ബെഞ്ചിലേക്ക് എത്തും. മന്ത്രിമാർക്കെതിരായ പുനഃപരിശോധന കേസുകൾ ഇദ്ദേഹത്തിന് വീണ്ടും പരിഗണിക്കാൻ അവസരവും ലഭിക്കും.

ജനപ്രതിനിധികൾക്കെതിരായ കേസുകൾ സ്വമേധയാ എടുത്തതിന് പിന്നാലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെ ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ നടപടികളെ പ്രശംസിച്ചിരുന്നു.

ജനുവരി രണ്ടിന് പുതിയ ക്രമീകരണം നിലവിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ആനന്ദ് വെങ്കിടേശിനെ പോലുള്ള ജഡ്ജിമാരെ ലഭിച്ചതിന് ദൈവത്തിനു നന്ദി പറയുന്നു എന്നായിരുന്നു സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശംസ.

 

Leave a Reply

Your email address will not be published. Required fields are marked *