Your Image Description Your Image Description

ഓരോ മതത്തിനും അവരുടേതായ പ്രവചനങ്ങളും വിശ്വാസങ്ങളുമുണ്ട്. ക്രിസ്തുമതത്തിൽ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് അഥവാ പരൂസിയ ഒരു പ്രധാന വിശ്വാസമാണ്. യേശു സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയ ശേഷം ഭൂമിയിലേക്ക് വീണ്ടും വരുമെന്നാണ് വിശ്വാസം. ക്രിപ്‌റ്റോകറൻസി പ്രേമികൾ 2025-ൽ യേശുക്രിസ്തുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് വാതുവെപ്പ് നടത്താൻ തുടങ്ങിയതാണ് ഇപ്പോൾ വാർത്തയാകുന്നത്.

ബൈബിൾ പ്രവചനങ്ങൾ 2025-ലെ രണ്ടാം വരവിൽ അവസാനിക്കുമോ എന്നതിനെക്കുറിച്ച് ഊഹാപോഹക്കാർ വാതുവെപ്പ് നടത്തുന്നു. ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള പ്രവചന വിപണിയായ പോളിമാർക്കറ്റിൽ ഇതിനോടകം 160,932 ഡോളറിന്റെ വ്യാപാരം നടന്നു കഴിഞ്ഞു.

3% എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യേശുക്രിസ്തു ഈ വർഷം തിരിച്ചുവരില്ലെന്ന് ഒരാൾക്ക് വേണമെങ്കിൽ പന്തയം വെക്കാം, അയാൾ പറയുന്നത് ശരിയാണെങ്കിൽ 13,000 ഡോളറിൽ കൂടുതൽ നേടാൻ സാധിക്കും. അതേസമയം, ക്രിപ്‌റ്റോ ലോകത്തെ ഈ കൗതുകകരമായ നീക്കം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *