Your Image Description Your Image Description

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീം വിടുന്നതിൽ പ്രതികരണവുമായി യശസ്വി ജയ്സ്വാൾ. ഇന്ന് ഞാൻ സ്വന്തമാക്കിയ നേട്ടത്തിന് പിന്നിൽ മുംബൈയാണ്. മുംബൈ വിടുന്നത് ഏറെ പ്രയാസമുള്ള തീരുമാനമാണെന്ന് താരം പറഞ്ഞു.

‘മുംബൈ വിടുന്നത് ഏറെ പ്രയാസമുള്ള തീരുമാനമാണ്. ഇന്ന് ഞാൻ സ്വന്തമാക്കിയ നേട്ടത്തിന് പിന്നിൽ മുംബൈയാണ്. മുംബൈ എന്റെ കരിയറിൽ നിർണായക റോൾ വഹിച്ചു. എല്ലാക്കാലവും ‍ഞാൻ മുംബൈയോട് കടപ്പെട്ടിരിക്കും. ഗോവ ക്രിക്കറ്റ് എനിക്ക് പുതിയൊരു അവസരം നൽകുകയാണ്. ​ഗോവ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും അവർ എനിക്ക് നൽകി. ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനമാണ് എന്റെ ആദ്യ ലക്ഷ്യം. എന്നാൽ ഇന്ത്യൻ ടീമിൽ ഇല്ലാത്തപ്പോൾ ഞാൻ ​ഗോവയ്ക്കായി കളിക്കും. ഇത് എന്നെ തേടിയെത്തിയ ഒരു അവസരമാണ്. അത് നന്നായി ഉപയോ​ഗിക്കാനും ഞാൻ ശ്രമിക്കും’, ജയ്സ്വാൾ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *