Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പായി മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയനേതാക്കളെ പാർട്ടിയിലെത്തിക്കാൻ ബി.ജെ.പി. നീക്കം. നേതാക്കളുടെ കൂറുമാറ്റം സംബന്ധിച്ച് ബി.ജെ.പി. മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് ബവൻകുലെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക്ചവാനെ കേന്ദ്രീകരിച്ച് വീണ്ടും അഭ്യൂഹം ശക്തമായി.

ചവാൻ പാർട്ടി വിടുമെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി. നേതാവ് പ്രതാപ് റാവുചിക്കാലികർ എം.പി.യും രംഗത്തെത്തി. കോൺഗ്രസിനെ പിളർത്താൻ ബി.ജെ.പി. ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി നേതാവ് അഞ്ജലി ദമാനിയയും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *