Your Image Description Your Image Description

ആലപ്പുഴയെ സമ്പൂർണ്ണ   മാലിന്യമുക്ത ജില്ലയായി ഏപ്രിൽ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിക്കും. ചേർത്തല  തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ  കണ്ണങ്കര സെന്റ്.സേവ്യഴ്സ്  പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് പരിപാടി.

മാലിന്യമുക്ത നവകേരളം  ജനകീയ  കാമ്പയിന്റെ ഭാഗമായി കേരളമെമ്പാടും തദ്ദേശസ്വയംഭരണ വകുപ്പ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ  മുൻകൈ എടുത്ത്  വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മാലിന്യ സംസ്കരണ പരിപാടികൾ വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കി വരികയാണ് . 2024 ഒക്ടോബർ രണ്ടിന്  ആരംഭിച്ച ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളിലൂടെ  ഹരിത വീഥികൾ ,ഹരിത പൊതുസ്ഥലങ്ങൾ ,ഹരിത ടൗണുകൾ ,ഹരിത വിദ്യാലങ്ങൾ ,ഹരിത കലാലയങ്ങൾ ,ഹരിത ഓഫിസുകൾ ,ഹരിത ടൂറിസം കേന്ദ്രങ്ങൾ ,ഹരിത അയൽക്കൂട്ടങ്ങൾ എന്നിവയുടെ പ്രഖ്യാപനം നടത്തിക്കൊണ്ട് 2025 മാർച്ച് 30  നകം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എല്ലാം തന്നെ മാലിന്യമുക്തമായി പ്രഖ്യാപനം നടത്തിയിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *