പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. 1976 ലെ 67-ാം ആക്ട് ഭേദഗതി ചെയ്തും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ വ്യവസ്ഥ ചെയ്തുമാണ് പുതിയ നിയമമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേരത്തെയുള്ള പിഴകളിൽ വൻ വർധനവ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അമിതവേഗത, റെഡ് സിഗ്നൽ ലംഘനം, നടപ്പാതകളിൽ വാഹനം നിർത്തിയിടൽ എന്നിവ ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്ക് കനത്ത പിഴകൾ ചുമത്തും. ഗൗരവ ട്രാഫിക് നിയമലംഘനമായി കാണുന്നവയിൽ നിയമലംഘകരെ സംഭവസ്ഥലത്തുവെച്ചു തന്നെ പൊലീസുകാർക്ക് അറസ്റ്റുചെയ്യാൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്.