Your Image Description Your Image Description

കഴിഞ്ഞ ദിവസം വിശ്രമ ജീവിതം നയിക്കുന്ന യാക്കോബായ വിഭാഗത്തിലെ കൂറിലോസ് തിരുമേനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പ് കണ്ടു , മലങ്കര സഭാ തർക്കത്തിൽ ഒരു വിലപ്പെട്ട പരിഹാര നിർദ്ദേശമാണ് തിരുമേനി പങ്കുവച്ചത് , വിരമിച്ചു വിശ്രമ ജീവിതം ആരംഭിച്ചപ്പോഴാണോ ഈ ബുദ്ധിയൊക്കെ തലയിലുദിച്ചത് , അൽപ്പം നേരത്തെ ഉദിക്കണ്ടതായിരുന്നു .അല്ലേലുമങ്ങനാ ഉറങ്ങി കിടക്കുമ്പോഴാണ് ഞെട്ടിയുണർന്ന് കുറിപ്പുകളെഴുതും , ഒന്നുകിൽ പിണറായി വിജയനെ തെറി വിളിക്കും , അല്ലെങ്കിൽ നരേന്ദ്രമോദിയെ തെറിവിളിക്കും , ആരെയും കിട്ടിയില്ലെങ്കിൽ മലങ്കര നസ്രാണികളുടെ നെഞ്ചത്തോട്ട് കേറും ,ആദ്യം ആ കുറിപ്പൊന്ന് കേൾക്കാം. ജോർജ് മാത്യു എന്ന വൈദീകൻ ഇല്ലാത്ത സഭയുടെ പേരിൽ ചുവന്ന കുപ്പായം ഇട്ട് നടന്നാൽ അത് ഉശിരുള്ള മലങ്കര നസ്രാണി അംഗീകരിക്കില്ല , അങ്ങ് ജനിക്കുന്നതിനു മുൻപ് 1958 ൽ മലങ്കര സഭ വികടിച്ചു നിന്ന അങ്ങയുടെ പൂർവ്വികരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് മലങ്കര സഭയ്ക്കുള്ളത് .

അന്ന് ഞങ്ങളുടെ പൂർവ്വീകർ കഷ്ടപ്പെട്ടുണ്ടാക്കിയ പള്ളികളിൽ , 2006 ൽ അങ്ങേയ്ക്ക് മേൽപ്പട്ട സ്ഥാനത്തിന് യാതൊരു യോഗ്യതയും ഇല്ലന്ന് പറഞ്ഞ , 1970 ൽ മലങ്കര സഭയെ വെട്ടി മുറിക്കാൻ കൂട്ട് നിന്ന ,സി എം തോമസ് കത്തനാരും പെരുമ്പള്ളി ഗീവർഗീസ് കത്തനാരും ,മലങ്കര മക്കളുടെ പൂർവ്വീകർ ദാനം തന്ന ഇടങ്ങളിൽ കയ്യുക്കിന്റെ ബലത്തിൽ കാര്യങ്ങൾ നേടാൻ ശ്രമിച്ചപ്പോൾ, എന്തിനു 1995 ൽ സുപ്രീം കോടതിയിൽ എന്ത് വിധി തന്നെ ആയാലും അത് അംഗീകരിച്ചു കൊള്ളാമെന്ന് പറഞ്ഞതും , 2002 ൽ പരുമല അസോസിയേഷൻ കൂടാൻ തീരുമാനിച്ചപ്പോൾ ,അതിൽ നിന്നും മാറി പുതിയ ഭരണഘടനയെന്ന് പറഞ്ഞ് ,വെള്ളക്കടലാസിൽ എന്തോ കുത്തിക്കുറിച്ചുണ്ടാക്കിയ സാധനത്തിന്റെ ബലത്തിൽ ,ഈ രാജ്യത്തെയോ ഈ രാജ്യത്തിന്റെ നിയമത്തെയോ വെല്ല് വിളിക്കാൻ നിൽക്കരുത് ,

ഇത് ഭരണകൂടമില്ലാത്ത ഇടമല്ല , തീവ്രവാദികൾ അരങ്ങ് വാഴുന്ന ഇടവുമല്ല … ഓർക്കണം ഓർത്താൽ നന്ന് , 1934 ലെ ഭരണഘടന അംഗീകരിച്ച് ,1995 ൽ കേരള ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം കൊടുത്ത് ഇപ്പോ മഫ്രിയാനയെന്ന് പറയുന്ന ജോസഫ് ഗ്രിഗോറിയോസ് തിരുമേനി പോലും പറയില്ല , കൊച്ചി പഴയ കൊച്ചി അല്ലെന്ന് കാരണം അദ്ദേഹം മാമോദീസ മുങ്ങിയത് മലങ്കര സഭയിലാണ് ,

അതുകൊണ്ട് ഡയലോഗ് ഒക്കെ കയ്യിൽ വച്ചു മലങ്കര സഭയുടെ പള്ളികൾ നീതി ബോധത്തോടെ തിരികെ തരാനല്ല പറയുന്നത് ,ഒന്നായിനിന്ന് മലങ്കര സഭയുടെ ഭാഗമാകാനാണ് , ഇനി അത് സാധ്യമല്ലങ്കിൽ നവീകരണക്കാരും , റീത്ത്കാരും ഒക്കെ കാണിച്ച മാതൃക പിന്തുടരാൻ അങ്ങേയ്ക്ക് അങ്ങയുടെ നേതൃത്വത്തോട് ആവശ്യപ്പെടാം ,

പക്ഷെ ഒരു കുഴപ്പമുണ്ടല്ലൊയെന്ന് അങ്ങയുടെ നേതൃത്വം പറയും , കാരണം അറിയാലോ ,അത് കൊണ്ട് വല്ല മഞ്ഞകുറ്റിയുമിട്ടന്ന് പറഞ്ഞു സർക്കാരിനെയോ അല്ലങ്കിൽ , ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ് സംഘപരിവാറിനെയോ കുറ്റപ്പെടുത്തി ശിഷ്ടകാലം കഴിക്കുക …മലങ്കര മക്കൾ നിരങ്ങി വരുന്ന നേരിനായ് കാത്തിരിക്കും , ഒരിക്കലും അടിമത്വത്തിന് പുറകെ പോവില്ല ..

അതുകൊണ്ട് തിരുമേനി , അങ്ങ് കൂടുതലൊന്നും ആലോചിച്ചു തല പുകയ്ക്കണ്ടാ , നോമ്പ് കാലമൊക്കെയല്ലേ സ്വസ്ഥമായി ധ്യാനിച്ചും പ്രാർത്ഥിച്ചുമൊക്കെ കഴിഞ്ഞു കൂടുന്നതാ നല്ലത് .

Leave a Reply

Your email address will not be published. Required fields are marked *