Your Image Description Your Image Description

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പറായി സൂപ്പർതാരം സഞ്ജു സാംസൺ തിരിച്ചെത്തുന്നു. ബി.സി.സി.ഐയുടെ സെന്‍റർ ഓഫ് എക്സലൻസ് താരത്തിന് ഫിറ്റ്നസ് ക്ലിയറൻസ് നൽകി. ഐ.പി.എലിന്റെ ആദ്യ ഘട്ടത്തിൽ ബാറ്റിങ്ങിന് അനുമതി ലഭിച്ചിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ജോലിയിൽനിന്ന് താരത്തെ വിലക്കിയിരുന്നു.

ആദ്യ മൂന്നു മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് സഞ്ജു കളത്തിലിറങ്ങിയത്. റിയാൻ പരാഗാണ് ടീമിനെ നയിച്ചിരുന്നത്. വിക്കറ്റ് കീപ്പിങ്ങിന് അനുമതി ലഭിച്ചതോടെ ടീമിന്‍റെ നായക സ്ഥാനത്തേക്കും മലയാളി താരം മടങ്ങിയെത്തും. ഈമാസം അഞ്ചിന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 മത്സരത്തിനിടെയാണ് സഞ്ജുവിന്‍റെ വലതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനു പിന്നാലെയാണ് താരം കീപ്പിങ്ങിന് അനുമതി തേടി ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *