Your Image Description Your Image Description

ദുബായിൽനിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ. വെള്ളത്തിനടിയിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്ത് എത്തിയത്. യാഥാർഥ്യമായാൽ ഇന്ത്യ-യുഎഇ യാത്രാസമയം 2 മണിക്കൂറായി കുറയും. നിലവിൽ വിമാനത്തിൽ 4 മണിക്കൂറെടുക്കും.

ഇന്ത്യ-യുഎഇ യാത്രാ കപ്പൽ സർവീസ് പദ്ധതി വാഗ്ദാനങ്ങളിൽ ആടിയുലയുമ്പോഴാണ് കടലിനടിയിലൂടെയുള്ള അതിവേഗ ട്രെയിൻ പദ്ധതി പ്രതീക്ഷ നൽകുന്നത്. ഒരേസമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാൽ ഇരുരാജ്യങ്ങൾക്ക് മാത്രമല്ല റെയിൽ കടന്നുപോകുന്ന ഇതര രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൽറ്റന്റ് അബ്ദുല്ല അൽ ഷെഹി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതായിരിക്കും പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *