Your Image Description Your Image Description

കോ​ഴി​ക്കോ​ട്: മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ര്‍ ക​ര്‍​ണാ​ട​ക ഗു​ണ്ട​ൽ​പേ​ട്ട​യി​ലെ ന​ഞ്ച​ന്‍​കോ​ട് ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ര​ണം മൂ​ന്നാ​യി.

മൈ​സൂ​ര്‍ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൊ​റ​യൂ​ര്‍ അ​രി​മ്പ്ര അ​ത്തി​ക്കു​ന്ന് മ​ന്നി​യി​ല്‍ അ​ബ്ദു​ള്‍ അ​സീ​സാ (50)ണ് ​ചൊ​വ്വാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. അ​ബ്ദു​ള്‍​അ​സീ​സി​ന്‍റെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ഹ്‌​സാ​ദ് (24), മു​സ്‌​കാ​നു​ല്‍ ഫി​ര്‍​ദൗ​സ് (21) എ​ന്നി​വ​ര്‍ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു.

പ​രി​ക്കേ​റ്റ മ​റ്റ് ആ​റു​പേ​ര്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത് മൊ​റ​യൂ​ര്‍ അ​രി​മ്പ്ര​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ മൈ​സൂ​രു കൊ​പ്പ​യി​ലെ ഭാ​ര്യ രേ​ഷ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ട്രാ​വ​ല​റു​മാ​യാ​ണ് കാ​ര്‍ കൂ​ട്ടി​യി​ടി​ച്ച​ത്.

 

 

Leave a Reply

Your email address will not be published. Required fields are marked *