Your Image Description Your Image Description

ചെന്നൈ സൂപ്പർ കിങ്സുമായുള്ള മത്സരത്തിന് ശേഷം റിയാൻ പരാ​ഗിന്റെ ഒരു പ്രവൃത്തി സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മത്സരശേഷം ഐപിഎല്‍ ​ഗ്രൗണ്ട് സ്റ്റാഫിലുള്ള ക്രൂ മെംബേഴ്സ് സെല്‍ഫിയെടുക്കാന്‍ പരാഗിനെ സമീപിച്ചപ്പോഴായിരുന്നു സംഭവം നടന്നത്.

ഇവരിലൊരാളുടെ മൊബൈലില്‍ പരാഗ് തന്നെ സെല്‍ഫിയെടുത്തതിന് ശേഷം ഫോണ്‍ അവര്‍ക്ക് നേരെ ഏറിഞ്ഞു കൊടുത്ത നടപടിയാണ് ആരാധകർക്കിടയിൽ വിവാദങ്ങൾക്ക് വഴി വെച്ചത്. താരത്തിന്റെ ജാഡയായും അഹങ്കാരമായുമാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്. അതിനൊപ്പം ഇങ്ങനെയുള്ള ആറ്റിറ്റ്യൂ‍ഡാണെങ്കിൽ ഇത് ശരിയല്ലെന്നും ടീമിന്റെ നായകനായ സഞ്ജു സാംസണെ കണ്ടു പഠിക്കണമെന്നും ആരാധകർ പറഞ്ഞു.

സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിക്ക് മുമ്പ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി തിരിച്ചു പോവാനിരിക്കെയാണ് ചില കുട്ടി ആരാധകര്‍ക്കായി ഓട്ടോ​ഗ്രാഫ് നൽകിയത്. ഈ രം​ഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരാധകർ പരാ​ഗിനെ ഓർമിപ്പിക്കുന്നത്. ആരാധകരോട് സഞ്ജു കാണിക്കുന്ന സ്‌നേഹവും വിനയവും മര്യാദയും പരാ​ഗ് കണ്ട് പഠിക്കണമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മത്സരത്തിലെ ഈ വിവാദത്തിന് പുറമേ, കുറ‍ഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പരാ​ഗിന് ഐപിഎൽ കമ്മിറ്റി 12 ലക്ഷം രൂപയുടെ പിഴയും വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *