Your Image Description Your Image Description

കൊച്ചി : കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പുതിയ സർവ്വീസ് അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏലൂർ, ചേരാനല്ലൂർ റൂട്ടിൽ ഹൈക്കോടതി ജംഗ്ഷനിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു ബോട്ട് കൂടി സർവ്വീസ് ആരംഭിക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് ചൊവ്വാഴ്ച ലഭിച്ച 19ാമത്തെ ബോട്ടാണ് ഏലൂർ റൂട്ടിൽ സർവ്വീസ് നടത്തുക. ഇതോടെ എറണാകുളത്തേക്ക് ഏലൂരിൽ നിന്ന് നേരിട്ടുള്ള കണക്ടിവിറ്റി വർധിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് ഇനി നാലു ബോട്ടുകൾ കൂടിയാണ് ലഭിക്കാനുള്ളത്‌.കൊച്ചി വാട്ടർ മെട്രോ ഏലൂർ ടെർനമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം മാർച്ച് 14 നാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൌത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ള റൂട്ടും സർവ്വീസ് തുടങ്ങി. സൗത്ത് ചിറ്റൂർ ജെട്ടിയിൽ പുതിയ പൊൻറൂൺ സൗകര്യം വരുന്നത് വരെ ഡബിൾ ബാങ്കിംഗ് ഏർപ്പെടുത്തി ബോട്ടുകൾക്ക് സർവ്വീസിന് സൗകര്യമൊരുക്കുകയാണ് ചെയ്യുക.

ഏലൂരിൽ നിന്നും നേരിട്ട് എറണാകുളത്തേക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സാങ്കേതികമാറ്റം പരിഗണനയിലാണെന്നും പി.രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *