Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതെന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് ലഹരി ഉപയോഗമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച പോസ്റ്റ്:

എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ജോസഫ് അന്നം കുട്ടി ജോസ്, ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ ഡോക്ടർ ആദിത്യ രവീന്ദ്രൻ ഹോമിയോപ്പതിക് ഫിസിഷ്യനായ ഡോക്ടർ ഫാത്തിമ അസ്ല എന്നിവരുമായുള്ള സംവാദത്തിലാണ് കേരളത്തിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. ചർച്ചയുടെ വീഡിയോ രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *