Your Image Description Your Image Description

പത്തനംതിട്ട: എൺപതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കു നേരെ ബലാത്സംഗശ്രമം നടത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ 74 കാരൻ അറസ്റ്റിൽ. കോന്നി വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയ(74)നാണ് അറസ്റ്റിലായത്. കോന്നി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം. ഉച്ചയ്ക്ക് ശേഷം വയോധികയുടെ വീട്ടിൽ അതിക്രമിച്ച കയറിയ ഇയാൾ കിടപ്പു രോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വർഷങ്ങളായി കിടപ്പുരോഗിയായ വയോധികയ്ക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും പരസഹായം വേണം. ഭർത്താവ് നേരത്തെ മരണപെട്ടതിനാൽ മകൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

വയോധികയുടെ സമീപവാസിയായ ഇയാൾ ഇടക്ക് ഇവരുടെ വീട്ടിൽ വന്നു പോകാറുണ്ട്. ബ്രെഡുമായി എത്തിയ ഇയാൾ, അത് കൊടുത്തപ്പോൾ വയോധിക എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇയാളെ അവർ തള്ളിമാറ്റാൻ ശ്രമിക്കവേ, സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു വേദനിപ്പിക്കുകയും, പിടിവലിയ്ക്കിടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ആക്രമണത്തിൽ വയോധികയുടെ കൈക്ക് ഉൾപ്പെടെ പരിക്കുണ്ട്. അമ്മയുടെ നിലവിളി കേട്ട് മകളും സമീപവാസികളും ഓടി എത്തിയപ്പോഴേക്കും പ്രതി രക്ഷപെടുകയായിരുന്നു. പരിക്കേറ്റ വയോധികയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികയുടെ മൊഴിയെടുത്ത കോന്നി പൊലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.

സംഭവ ശേഷം മുങ്ങിയ പ്രതിയെ വകയാറിൽ നിന്നും ഇന്നലെ രാവിലെ 10 ന് പൊലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്ത്രീകളെ ഉടുവസ്ത്രം ഉയർത്തിക്കാട്ടുന്നത് ഉൾപ്പെടെ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *