Your Image Description Your Image Description

കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം ബോംബ് ഭീഷണിയെത്തുടർന്ന് താൽക്കാലികമായി അടച്ചു. ഏപ്രിൽ 1 ചൊവ്വാഴ്ചയാണ് മ്യൂസിയത്തിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് മ്യൂസിയത്തിൻറെ ചുമതലയുള്ള സി.ഐ.എസ്.എഫ് ന്യൂമാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മ്യൂസിയത്തിനുള്ളിലെ 51 മുറികളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മ്യൂസിയത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശം ഇ-മെയിൽ വഴിയാണ് അധികൃർക്ക് ലഭിച്ചത്. എന്നാൽ ആരാണ് സന്ദേശം അയച്ചത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നേ ദിവസം വിഡ്‌ഢി ദിനമായി പറയപ്പെടുന്നതിനാൽ അത്തരത്തിൽ ആരെങ്കിലും കബളിപ്പിക്കാനായി ചെയ്തതാണോ എന്ന തരത്തിലും സംശയം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *