Your Image Description Your Image Description

പാരീസ്: വലതുപക്ഷ ഫ്രഞ്ച് നേതാവ് മറൈൻ ലെ പെന്നിന് നാല് വർഷത്തെ തടവും അഞ്ച് വർഷത്തേക്ക് പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്ന് വിലക്കും വിധിച്ച് കോടതി. യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ മുഴുവൻ പണവും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും ശമ്പളം നല്‍കാൻ ഉപയോഗിച്ച കേസിലാണ് വിധി. 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ 2027ലെ പ്രസി‍‍ഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മരീൻ ലെ പെന്നിനു കഴിയാതെയാകും. 2027-ൽ നടക്കാനിരിക്കുന്ന ഫ്രാൻസിന്റെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പെൻ വിജയിയാകാൻ സാധ്യതയുള്ള ഭരണാധികാരിയായിരുന്നു.

എന്നാൽ യൂറോപ്യൻ യൂണിയൻ ഫണ്ട് ദുരുപയോഗം ചെയ്തതിന് തിങ്കളാഴ്ച കോടതി അവരെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 56 കാരിയായ ലെ പെൻ ചെയ്ത കുറ്റകൃത്യങ്ങൾക്ക് പൊതു ഓഫീസുകളിൽ നിന്ന് ഉടനടി വിലക്ക് ആവശ്യമാണെന്ന് കോടതി പറഞ്ഞു. കോടതി അവർക്ക് 100,000 യൂറോ പിഴയും വിധിച്ചു. മരീനിന്റെ നാഷണൽ റാലി പാർട്ടിയുടെ 9 യറോപ്യൻ പാർലമെന്റ് അംഗങ്ങളും 12 സ്റ്റാഫംഗങ്ങളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മരീൻ 4 കോടി 39 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. നേതാക്കളെല്ലാം ചേർന്ന് 27.76 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *