Your Image Description Your Image Description

സഹാറൻപൂർ: ഈദ് പ്രാർത്ഥനയ്ക്ക് ശേഷം പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സഹാറൻപൂരിലായിരുന്നു സംഭവം. സമൂഹ മാധ്യമത്തിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) വ്യോമ് ബിൻഡാൽ പറഞ്ഞു. നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുജനങ്ങൾക്ക് കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 5 പേരെ അറ​സ്റ്റ് ചെയ്തത്.

കൂടാതെ, സഹാറൻപൂർ പോലീസ് 60 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഈദ്ഗാഹിൽ നിന്ന് ഘണ്ടാഘറിലേക്ക് പലസ്തീൻ പതാക ഉയർത്തിയും പിന്തുണച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രകടനം നടത്തിയതായി പോലീസ് പറഞ്ഞു. വൈറലായ പ്രകടനത്തിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേർ ഒളിവിലാണെന്നും പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്യുന്നുണ്ടെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) വ്യോമ് ബിൻഡാൽ പറഞ്ഞു.’ ചില യുവാക്കൾ മറ്റൊരു രാജ്യത്തിന്റെ പതാക ഉയർത്തുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. വിഷയം അന്വേഷിച്ചുവരികയാണ്, അതിനുശേഷം തുടർനടപടികൾ സ്വീകരിക്കും, അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീഡിയോയിൽ കാണുന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *