Your Image Description Your Image Description

എംപുരാന്‍ സിനിമയിലെ മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പരാമര്‍ശത്തില്‍ എതിർപ്പറിയിച്ച് തമിഴ്‌നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ പ്രതിഷേധം. പെരിയാര്‍ വൈഗ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനടക്കം നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്കു മുന്നില്‍ നാളെ ഉപരോധസമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട് കരാറിന്റെ കാര്യം പറയുന്നത് തമിഴ്‌നാടിനുള്ള താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പ്രതിഷേധിക്കുന്നവരുടെ വാദം.

ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. എമ്പുരാന്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ കൂടി തമിഴ്‌നാട്ടില്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന സൂചനയുമുണ്ട്. ഇതിനിടയിൽ ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് എമ്പുരാൻ. നേരത്തെ മുല്ലപ്പെരിയാർ വിഷയത്തിൽ പലതവണ പ്രതിഷേധവുമായി പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *