Your Image Description Your Image Description

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റര്‍ ഒരുക്കിയ ‘ഗിബ്ലി ചിത്രങ്ങള്‍’. ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് ഗിബ്ലി. ഇത്തരത്തില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ചില സൗജന്യ ആപ്പുകള്‍ ഏതൊക്കെയെന്നറിയാം.

ഗ്രോക്ക്

എക്‌സ്എഐയുടെ ഗ്രോക്ക്3 യില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണിത്. നിര്‍ദേശങ്ങള്‍ അനുസരിച്ചോ, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോ ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാം. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട രീതിയിൽ നിര്‍മ്മിച്ചെടുക്കാന്‍ നിര്‍ദേശിക്കാം. ഈ സേവനം സൗജന്യമാണ്.

ഗൂഗിള്‍ ജെമിനി

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടിനും ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയും. ആവശ്യമുള്ള നിര്‍ദേശങ്ങള്‍ ടെക്‌സ്റ്റായി നല്‍കുകയോ, ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം.

പ്രിസ്മ

ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഈ പ്ലാറ്റ്ഫോം മൊബൈല്‍ ആപ്പായി ലഭ്യമാണ്. ഗിബ്ലി ചിത്രങ്ങള്‍ക്ക് സമാനമായി നാച്യൂറല്‍ ടെക്‌സ്ചറുകളും സ്‌ട്രോക്കുകളും ഉപയോഗപ്പെടുത്തി കൈകൊണ്ട് വരച്ച ചിത്രങ്ങളായി ഫോട്ടോകള്‍ പുനഃസൃഷ്ടിക്കാന്‍ ആപ്പിന് കഴിയും. ഇത് സൗജന്യമായി ഉപയോഗിക്കാം.

ഫോട്ടോര്‍

വിവിധ ശൈലികളുള്ള ഗിബ്ലി എഐ ജനറ്റേര്‍ ഫീച്ചര്‍ ലഭ്യമാണ്. സൈന്‍ അപ്പ് ചെയ്യാതെ തന്നെ സൗജന്യമായി ഉപയോഗിക്കം. ഇതില്‍ ഒരു എഐ ആര്‍ട്ട് ജനറേറ്ററും കാര്‍ട്ടൂണ്‍ ഇഫക്റ്റുകളും ഉണ്ട്. ഉപയോക്താക്കള്‍ക്ക് എഐ ആര്‍ട്ട് ടാബില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *