Your Image Description Your Image Description

മരട് നഗരസഭയുടെ നൈപുണ്യ നഗരം പദ്ധതിയുടെ കീഴില്‍ വയോജനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം സുഗമം വിജയകരമായി നടപ്പിലാക്കി അസാപ് കേരള. മുതിര്‍ന്ന പൗരന്മാരില്‍ ഡിജിറ്റല്‍ പരിജ്ഞാനം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുക്കൂടിയാണ് പരിശീലനം ആവിഷ്‌കരിച്ചത്.

 

സ്മാര്‍ട്‌ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് , സൈബര്‍ സുരക്ഷാ എന്ന വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നടപ്പിലാക്കിയത്. വയോജനങ്ങള്‍ക്കിടയിലെ ഡിജിറ്റല്‍ വിഭജനം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ സംരംഭം.

മരട് പെട്രോഹൗസില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍ അധ്യക്ഷത വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *