Your Image Description Your Image Description

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്.അയ്യന്തോള്‍ സ്വദേശി കല്‍ഹാര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുണ്ടോളി വീട്ടില്‍ സുരേഷ് കുമാര്‍ (60) എന്നയാളെയാണ് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവിനും 4 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്.

2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസ്സുകാരിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യത്തിന്ന വിയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയും ച്യെതു. പ്രോസിക്യൂഷന്‍ ഭാഗത്ത് നീന്നും 14 സാക്ഷികളെ വിസ്തരിച്ചു. 20 ഓളം രേഖകള്‍ ഹാജരാക്കി.പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമ്മര്‍പ്പിച്ചത് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി ബൈജുവാണ്. ലെയ്‌സണ്‍ ഓഫീസര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെ്കടര്‍ ശ്രീദേവി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *