Your Image Description Your Image Description

ഡൽഹി: ബാങ്ക് എടിഎമ്മിൽ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും നൽകണം. നിലവിൽ ഈ നിരക്ക് 21 രൂപയാണ്, 2 രൂപയാണ് വർധിച്ചിരിക്കുന്നത്. മേയ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കി.

ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം. ഇതിനു പുറമേ മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് 3 സൗജന്യ ഇടപാടും മെട്രോ ഇതര കേന്ദ്രങ്ങളിൽ 5 സൗജന്യ ഇടപാടും നടത്താൻ സാധിക്കും. ഇതിനു ശേഷമുള്ള ഇടപാടുകൾക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. പണം പിൻവലിക്കൽ അടക്കമുള്ള ധന ഇടപാടുകൾക്കുള്ള നിരക്ക് 17 രൂപയിൽ നിന്ന് 19 രൂപയാക്കാനും ധന ഇതര ഇടപാടുകൾക്ക് (ബാലൻസ് പരിശോധനയടക്കം) 7 രൂപയെന്നത് 6 രൂപയാക്കാനുമാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *