Your Image Description Your Image Description
Your Image Alt Text

കുവൈത്ത്സിറ്റി: കുവൈത്തിൽ 124 ടണ്‍ കടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. മത്സ്യബന്ധന വലകള്‍, അപകടകരമായ മാലിന്യങ്ങള്‍ തുടങ്ങിയ കടല്‍ അവശിഷ്ടങ്ങളാണ് നീക്കിയത്.

സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നത് സംബന്ധിച്ച്‌ നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി കുവൈത്ത് ഡൈവിങ് ടീം തലവൻ വാലിദ് അല്‍ ഫാദില്‍ അറിയിച്ചു.

കപ്പല്‍പാതകളില്‍ അപകടമുണ്ടാക്കുന്ന മരവും പ്ലാസ്റ്റിക്കും പൊങ്ങിക്കിടക്കുന്ന വസ്തുക്കളും നീക്കം ചെയ്തു. കൂട്ടിയിടി തടയാൻ ബോട്ട് മുങ്ങിയ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജാബിര്‍ പാലത്തിന് സമീപമുള്ള കോണ്‍ക്രീറ്റ്, അഷെരിജ് തീരത്തെ കടല്‍ നങ്കൂരങ്ങള്‍, ഫിൻറാസ് തീരത്തെ ഇരുമ്ബുതൂണുകള്‍ തുടങ്ങിയ അപകടകരമായ സ്ഥലങ്ങള്‍ വൃത്തിയാക്കി.

35 വര്‍ഷം മുമ്ബ് സ്ഥാപിതമായ സംഘം കഴിഞ്ഞ വര്‍ഷം 125 പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അല്‍ ഫാദില്‍ പറഞ്ഞു. സമുദ്ര നാവിഗേഷൻ സുരക്ഷക്കായി കുവൈത്ത് കടലിലെ വിവിധ സ്ഥലങ്ങള്‍ സംഘം നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *