Your Image Description Your Image Description

ഈദു-ഉൽ ഫിത്ർ ആഘാേഷങ്ങളുടെ ഭാ​ഗമായി പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി. നോയിഡയിലെ മുസ്ലീം പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും 5,000-ത്തിലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ ശിവഹരി മീണ പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ഈദും നവരാത്രിയും ഒരേ ദിവസമായതിനാൽ സംഘർഷങ്ങൾക്കും ക്രമസമാധാനം തകരാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്ലാ മതസ്ഥാപനങ്ങളിലും കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും സമാധാനം നിലനിർത്താൻ വേണ്ടി വിവിധ മതവിഭാ​ഗങ്ങളിലുള്ള നേതാക്കളുമായും സംവദിച്ചു. എല്ലാ ആരാധനാശലയങ്ങളിലും കർശന സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *