Your Image Description Your Image Description

സ്ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

2023 ഏപ്രിൽ 30 ന് ഇരുവരും വിവാഹിതരായത്. കോർബ ജില്ലയിലെ ഭർത്താവിന്റെ കുടുംബ വസതിയിലായിരുന്നു താമസം. ഇതിനിടെ ഭർത്താവിന് ലൈം​ഗിക ശേഷിയില്ലെന്നും അതിനാൽ തനിക്ക് ബന്ധത്തിൽ താൽപ്പര്യമില്ലെന്നും പറഞ്ഞാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് റായ്ഗഡ് ജില്ലയിലെ കുടുംബ കോടതിയിൽ ഒരു ഇടക്കാല ഹർജി നൽകിയിരുന്നു.ഇരു കക്ഷികളും പരസ്പരം ഉന്നയിച്ച ആരോപണങ്ങൾ തെളിവുകളുടെ വിഷയമാണെന്നും തെളിവുകൾ പരിശോധിച്ചതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്താൻ കഴിയൂ എന്നും ബെഞ്ച് നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *