Your Image Description Your Image Description
Your Image Alt Text

കുവൈത്ത്സിറ്റി:  ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച് കുവൈത്ത്.

യു.കെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കുവൈത്ത് മികച്ച സ്ഥാനം നേടിയത്. വിമാനച്ചെലവ്, വാടക, യൂട്ടിലിറ്റി ബില്ലുകള്‍ തുടങ്ങി വിവിധ സൂചികകള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കുന്നത്.

ഒമാൻ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹ്‌റൈൻ, യു.എ.ഇ, ബ്രൂണൈ എന്നിവയാണ് റാങ്കിങ്ങിലെ മറ്റു സ്ഥാനക്കാര്‍.

പ്രവാസികള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലങ്ങളില്‍ ഒന്നായാണ് കുവൈത്തിനെ കണക്കാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സികളിലൊന്നാണ് കുവൈത്ത് ദീനാര്‍.

Leave a Reply

Your email address will not be published. Required fields are marked *