Your Image Description Your Image Description

കോഴിക്കോട്: മദ്യപിച്ചെന്നാരോപിച്ച് ഇന്ന് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയെന്ന് പരാതി. ഇന്നത്തെ ബ്രീത്ത് അനലെെസർ പരിശോധനയിലാണ് ഡ്രെെവർ മദ്യപിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തിയത്. സാധാരണ രീതിയിൽ ഡ്യൂട്ടി ആരംഭിക്കുന്നതിന് മുൻപ് ബ്രീത്ത് അനലൈസർ ഉപയോ​ഗിച്ച് പരിശോധന നടത്താറുണ്ട്. എന്നാല്‍ താൻ മദ്യപിച്ചിട്ടില്ലെന്നും ഇത് സാങ്കേതിക തകരാർ ആണെന്നാണ് ഡ്രെെവറുടെ പരാതി.

പനിക്കും, ജലദോഷത്തിനും ഹോമിയോ മരുന്ന് കഴിക്കുന്നുണ്ടെന്നും ഈ കാര്യത്തിൽ താൻ മെഡിക്കൽ പരിശോധനയ്ക്ക് തയ്യാറാണെന്നും ഡ്രൈവർ വ്യക്തമാക്കി. താൻ ഇന്ന് വരെ മദ്യപിച്ചിട്ടില്ലെന്നും ഡ്രൈവർ വിശദീകരിച്ചു.

എന്നാൽ മെഡിക്കൽ പരിശോധന നടത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വം ആണെന്നാണ് സ്റ്റേഷൻ മാസ്റ്ററുടെ നിലപാട്. മദ്യത്തിൻറെ അളവ് 30 ശതമാനത്തില്‍ കൂടുതലാണെങ്കിൽ മാത്രമേ ഇടപെടുകയുള്ളൂ എന്നാണ് പൊലീസ് എടുത്ത നിലപാടെന്ന് പരാതിക്കാരൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *