തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജീവ് ചന്ദ്രശേഖന്റെ പ്രതികരണം………
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. ഭരണഘടനാപരമായ സ്വത്തവകാശം എല്ലാവർക്കും ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയും ബിജെപിയും ഇതിനായി പ്രതിബദ്ധരാണ്.ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് വഖഫ് ബിൽ. ബിൽ ഒരു മതത്തിനും എതിരല്ല.